Posted By Ansa sojan Posted On

കുവൈത്തിൽ വ്യാജ രേഖകൾ ചമച്ച് മെഡിക്കൽ ലീവുകൾ നേടിയ അധ്യാപികയ്ക്ക് സംഭവിച്ചത്!

അഞ്ച് വർഷത്തിനിടെ തൊഴിലുടമയ്ക്ക് 27 വ്യാജ മെഡിക്കൽ ലീവുകൾ സമർപ്പിച്ചതിന് അപ്പീൽ കോടതി കുവൈത്തിലെ ഒരു അധ്യാപികയ്ക്ക് ഏഴ് വർഷം തടവ് ശിക്ഷ വിധിച്ചു. നിയമവിരുദ്ധമായി ലഭിച്ച ശമ്പളത്തിൻ്റെ ഇരട്ടി തുക പിഴയും വിധിച്ചു.

മൊത്തം 205,000 ദിനാർ ആണ് പിഴ ചുമത്തിയിട്ടുള്ളത്. വ്യാജ മെഡിക്കൽ രേഖകളുടെ അടിസ്ഥാനത്തിൽ തൊഴിലുടമ അധ്യാപികയ്ക്ക് അവധി അനുവദിക്കുകയായിരുന്നു. അവകാശമില്ലാതെ കൃത്യമായ ശമ്പളവും അധ്യാപികയ്ക്ക് ലഭിച്ചുകൊണ്ടിരുന്നു. 2017 ഡിസംബർ 27 മുതൽ 2022 മെയ് 5 വരെയുള്ള കാലയളവിലാണ് അധ്യാപിക അനധികൃതമായി അവധികൾ നേടിയത്. മറ്റൊരു വ്യക്തിയുടെ സഹായത്തോടെയാണ് വ്യാജ രേഖകൾ ചമച്ചതെന്നും കേസ് ഫയലുകൾ പറയുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *