Posted By Ansa sojan Posted On

കുവൈത്തിൽ വാഹനം ഓടിക്കുമ്പോൾ മുൻ സീറ്റിൽ കുട്ടികളെ ഇരുത്തിയാൽ കിട്ടും എട്ടിന്റെ പണി

നവംബർ 17 കുവൈത്തിൽ വാഹനം ഓടിക്കുമ്പോൾ മുൻ സീറ്റിൽ കുട്ടികളെ ഇരുത്തിയാൽ ഇനി മുതൽ 50 ദിനാർ പിഴ ഒടുക്കേണ്ടി വരും. നിർദിഷ്ട യതാഗത നിയമത്തിലാണ് പുതുക്കിയ പിഴ വ്യവസ്ഥ ചെയ്യുന്നത് എന്ന് ജനറൽ ട്രാഫിക് വിഭാഗം പൊതു സമ്പർക്ക വിഭാഗം മേധാവി ലെഫ്റ്റനൻ്റ് കേണൽ അബ്ദുല്ല ബു ഹസ്സൻ വ്യക്തമാക്കി.

നിലവിൽ ഈ നിയമ ലംഘനത്തിന് 5 ദിനാർ മാത്രമാണ് പിഴ.ഗതാഗത നിയമ ലംഘനങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സമർപ്പിച്ച പുതിയ കരട് നിയമം കഴിഞ്ഞ മാസം മന്ത്രി സഭാ യോഗം അംഗീകരിച്ചിരുന്നു.അമീറിന്റെ അന്തിമ അനുമതി ലഭിച്ചാൽ നിയമം ഉടൻ പ്രാബല്യത്തിൽ വരും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *