Expat arrest; ഷോപ്പിങ് മാളിൽവെച്ച് സ്ത്രീകളോട് അനുചിതമായ ആംഗ്യങ്ങൾ കാണിച്ച പ്രവാസിക്ക് സംഭവിച്ചത്…
Expat arrest; ഷോപ്പിങ് മാളിൽവെച്ച് സ്ത്രീകളോട് അനുചിതമായ ആംഗ്യങ്ങൾ കാണിച്ചതിന് പ്രവാസി പിടിയിൽ. ഹവല്ലി ഗവർണറേറ്റ് പൊലീസാണ് പ്രതിയെ പിടികൂടിയത്. ഇരകളിലൊരാൾ നൽകിയ പരാതിയിലാണ് നടപടി. സംഭവത്തിൽ സൽവ ഡിറ്റക്ടീവുകൾ ഉടൻ നടപടി ആരംഭിച്ചു.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
പരാതി പരിശോധിക്കാൻ പ്രത്യേക സംഘത്തെയും രൂപീകരിച്ചു. ഷോപ്പിങ് മാളിൽനിന്നുള്ള നിരീക്ഷണ ദൃശ്യങ്ങൾ സംഘം പരിശോധിച്ചതിൽ സംശയാസ്പദമായ പ്രവൃത്തികൾ കണ്ടെത്തി. തുടർന്ന് പ്രതിയെ കണ്ടെത്തുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ ബന്ധപ്പെട്ട വിഭാഗത്തിലേക്ക് മാറ്റി.
Comments (0)