Kuwait weather; കുവൈത്തിൽ രാത്രിയിൽ തണുപ്പ് വർധിക്കും
വരും ദിവസങ്ങളിൽ രാജ്യത്ത് പകൽ സമയത്ത് മിതമായ തണുപ്പും രാത്രി കടുത്ത തണുപ്പും പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. മിതമായ വടക്കുപടിഞ്ഞാറൻ കാറ്റ് സജീവമാകും.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
വെള്ളിയാഴ്ച കാലാവസ്ഥ മിതമായതോ തണുപ്പുള്ളതോ ആയിരിക്കും. പരമാവധി താപനില 20 മുതൽ 22 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും. രാത്രി തണുപ്പ് വർധിക്കാം. കുറഞ്ഞ താപനില ഏഴു മുതൽ 11 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും. ശനിയാഴ്ച കാലാവസ്ഥ മിതമായതോ തണുപ്പുള്ളതോ ആയിരിക്കും. മിതമായ വടക്കുപടിഞ്ഞാറൻ കാറ്റ് സജീവമാകും. ചിതറിയ മേഘങ്ങൾ പ്രത്യക്ഷപ്പെടുമെന്നും പ്രതീക്ഷിക്കുന്നു.
പകൽ പരമാവധി താപനില 21 മുതൽ 23 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും. ശനിയാഴ്ച രാത്രി കാറ്റ് വീശും. കുറഞ്ഞ താപനില എട്ടു മുതൽ 12 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും. ഞായറാഴ്ചയും രാത്രിയും പകലും തണുപ്പ് നിറഞ്ഞതാകും.
Comments (0)