Ministry of interior; കുവൈത്ത് സിറ്റി: കുവൈത്തിലെ വ്യാജ ഉൽപ്പന്നങ്ങളുടെ വില്‍പ്പനക്കെതിരെ കടുത്ത നടപടികളുമായി കസ്റ്റംസും വാണിജ്യ വകുപ്പും. പല ഉപഭോക്താക്കളെയും വ്യാജ ഉത്പനങ്ങൾ നല്‍കി കബളിപ്പിക്കുകയാണ്. യഥാർത്ഥ ചരക്കുകളും ഉൽപ്പന്നങ്ങളും അനുകരിക്കാൻ വ്യാജ രീതികൾ വികസിക്കുന്നുണ്ട്. പ്രത്യേകിച്ച് പ്രശസ്ത അന്താരാഷ്ട്ര ബ്രാൻഡുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നൽകി. വ്യാജ ഉൽപ്പന്നങ്ങളിൽ യഥാർത്ഥ ബ്രാൻഡ് ലോഗോകൾ സ്ഥാപിച്ചാണ് വ്യാജന്മാര്‍ ചൂഷണം ചെയ്യുന്നത്.
വാങ്ങുന്നയാൾക്ക് വ്യത്യാസം തിരിച്ചറിയുന്നത് ബുദ്ധിമുട്ടാകുന്നു. ആധികാരിക ഉൽപ്പന്നങ്ങൾ തിരിച്ചറിയുന്നതിനും വ്യാജ കെണിയിൽ വീഴാതിരിക്കുന്നതിനുമുള്ള നിരവധി മാർഗങ്ങൾ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഉത്പന്നം നിര്‍മ്മിച്ച രാജ്യം നൽകിയ ഇൻവോയ്സ് പരിശോധിക്കണം. ഉൽപ്പന്നത്തിന് വാറൻ്റി സർട്ടിഫിക്കറ്റ് ഉണ്ടെന്ന് ഉറപ്പാക്കുകയും ഉൽപ്പന്നത്തിൻ്റെ ഓതന്‍റീക്കേഷൻ കാർഡ് പരിശോധിക്കുകയും വേണം. ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയിൽ നിന്നുള്ള അംഗീകാരവും പരിശോധിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.