kuwait police: ഡെലിവറി തൊഴിലാളി പണം മോഷ്ടിച്ചെന്ന കുവൈത്തി പൗരന്‍റെ പരാതി; അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്

Kuwait police; കുവൈത്ത് സിറ്റി: മോഷണക്കുറ്റം ആരോപിച്ച് ഡെലിവറി തൊഴിലാളിക്കെതിരെ കുവൈത്തി പൗരൻ നൽകിയ പരാതിയില്‍ അപ്രതീക്ഷിത വഴിത്തിരിവ്. അന്വേഷണത്തിൽ പരാതി ദുരുദ്ദേശ്യപരമാണെന്നാണ് തെളിഞ്ഞിട്ടുള്ളത്. പരാതിക്കാരൻ തൊഴിലാളിയെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി അധികൃതർ കണ്ടെത്തി. ഒരു ഡെലിവറി തൊഴിലാളി 160 കുവൈത്തി ദിനാര്‍ മോഷ്ടിച്ചതായി കുവൈത്തി പൗരൻ ഹവല്ലി പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തതോടെയാണ് സംഭവത്തിൻ്റെ തുടക്കം.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

പൗരൻ ഒരു ഇൻസ്റ്റാഗ്രാം സ്റ്റോർ വഴി വസ്ത്രങ്ങൾ ഓർഡർ ചെയ്തു. സാധനങ്ങൾ കൈമാറാതെ തൊഴിലാളി പണവുമായി ഓടിപ്പോയെന്നായിരുന്നു പരാതി. എന്നാൽ, ചോദ്യം ചെയ്യലിൽ ഡെലിവറി തൊഴിലാളി ആരോപണം നിഷേധിച്ചു. ആവശ്യപ്പെട്ടത് പ്രകാരമാണ് വസ്ത്രങ്ങൾ എത്തിച്ചതെന്നും തൊഴിലാളി വ്യക്തമാക്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മോഷണം നടന്നിട്ടില്ലെന്ന് വ്യക്തമാവുകയായിരുന്നു. പരാതിക്കാരൻ തൻ്റെ ഔദ്യോഗിക ഐഡി ഉപയോഗിച്ച് തൊഴിലാളിയെ ഭീഷണിപ്പെടുത്തുകയും സാധനങ്ങൾ ആവശ്യപ്പെടുകയും ചെയ്യുന്നതിന്‍റെ ദൃശ്യങ്ങളും ലഭിച്ചത് കേസില്‍ നിര്‍ണായകമായി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top